കോട്ടയം: സ്വയംതൊഴില്‍ സംരംഭകത്വ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിലൂടെ സാധാരണക്കാര്‍ക്കു മെച്ചപ്പെട്ട ജീവിതനിലവാരം കൈവരിക്കുവാന്‍ കഴിയുമെന്ന് കോട്ടയം ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്.
കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്തു നടപ്പിലാക്കുന്ന ചൈതന്യ സംരംഭക നിധി സ്വയംതൊഴില്‍ സംരംഭകത്വ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ അധ്യക്ഷത വഹിച്ചു.
കോട്ടയം നാര്‍ക്കോട്ടിക് ഡിവൈഎസ്പി സി. ജോണ്‍, കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സില്‍ ടി.സി. റോയി, കെഎസ്എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.