കോട്ടയം: കഴിഞ്ഞ രണ്ടുവർഷം കൊണ്ടു ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ നിർമിച്ച് നൽകിയത് 3228 വീടുകൾ. 2021 മേയ് 20 മുതൽ 2023 മാർച്ച് 27 വരെയുള്ള കണക്കാണിത്.
ജില്ലയിൽ ഇതുവരെ 12,638 വീടുകളാണ് ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുള്ളത്. ഇതിൽ ലൈഫ് പദ്ധതിയിൽ 7983 വീടുകളും പിഎംഎവൈ (യു) 2282, പിഎംഎവൈ (ജി)829, എസസി- 1289, എസ്ടി 61, ഫിഷറീസ്107, മൈനോറിറ്റി 87 എന്നിവയും ഉൾപ്പെടുന്നു.
വിജയപുരം പഞ്ചായത്തിലെ പൊൻപള്ളി വാർഡിൽ നിർമാണം പൂർത്തിയാക്കിയ 44 യൂണിറ്റുകളുള്ള ഭവനസമുച്ചയം ഏപ്രിലിൽ ഗുണഭോക്താക്കൾക്കു കൈമാറും.
6.40 കോടി രൂപ ചെലവിലാണ് ഭവന സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. രണ്ട് മുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെട്ടതാണ് ഫ്ളാറ്റുകൾ. ഇവിടെ 42 കുടുംബങ്ങൾക്ക് താമസ സൗകര്യമൊരുക്കും. അമിനിറ്റികൾക്കായി രണ്ടു യൂണിറ്റുകൾ ഉപയോഗപ്പെടുത്തും. അതിദരിദ്ര നിർണയ പ്രക്രിയയിലൂടെ കണ്ടെത്തിയ ഭൂരഹിത, ഭവനരഹിതരായ 206 കുടുംബങ്ങളിൽ ലൈഫ്പട്ടികയിൽ ഉൾപ്പെട്ട ഭവനരഹിതരായ 40 പേരുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു.