ഏറ്റുമാനൂർ: അതിരമ്പുഴ പഞ്ചായത്ത് മാവേലിനഗർ നിവാസികളുടെ ചിരകാല സ്വപ്നമായ മാവേലിനഗർ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം നാലിന് സെർജോ നഗറിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം നിർവഹിക്കും. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അധ്യക്ഷത വഹിക്കും.
വർഷങ്ങളായി കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമാണ് അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിലെ മാവേലിനഗർ, അഞ്ചാം വാർഡിലെ ചക്കാലക്കുന്ന് ഭാഗങ്ങൾ. പദ്ധതിക്കുവേണ്ടി കുളം നിർമിക്കുന്നതിന് പാലുക്കുഴുപ്പിൽ ജോജോ അഞ്ചു സെന്റ് സ്ഥലവും ടാങ്ക് നിർമിക്കുന്നതിന് വിലങ്ങിയിൽ ഫിലോമിന ജോൺ 2.5 സെന്റ് സ്ഥലവും സൗജന്യമായി നൽകിയതോടെയാണ് പദ്ധതി യാഥാർഥ്യമായത്. 42 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
സജി തടത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ 2016ൽ തുടങ്ങിയ പദ്ധതി നിലവിലെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെംബർ ആൻസ് വർഗീസ് തുടർപ്രവർത്തനം നടത്തി പൂർത്തീകരണത്തിലെത്തിച്ചു. 2019ൽ എംഎൽഎയായിരുന്ന സുരേഷ് കുറുപ്പാണ് മുപ്പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർഹെഡ് ടാങ്കിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്.
പൂർണമായും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. പദ്ധതിയിലൂടെ ഇരുന്നൂറോളം കുടുംബങ്ങൾക്കു ശുദ്ധജലം നൽകാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മാവേലിനഗർ കുടിവെള്ള സമിതി പ്രസിഡന്റ് ജോഷി പ്ലാത്തോട്ടത്തിൽ പറഞ്ഞു.