+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രണം: വിസി ഡോ. ​സാ​ബു തോ​മ​സ്

തി​രു​വ​ല്ല: ന​മ്മു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്  ഉ​യ​രണം: വിസി ഡോ. ​സാ​ബു തോ​മ​സ്
തി​രു​വ​ല്ല: ന​മ്മു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ്.
മാ​ർ​ത്തോ​മ്മ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് അ​ധ്യ​പ​ക​രു​ടെ വാ​ർ​ഷി​ക കോ​ൺ​ഫ​റ​ൻ​സ് തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​നാ​ശീ​ല​വും ഗ​വേ​ഷ​ണ താ​ല്പ​ര്യ​വും ജ​നി​പ്പി​ച്ചു​കൊ​ണ്ട് അ​വ​രെ ഉ​ന്ന​ത ചി​ന്ത​ഗ​തി​ക്കാ​രാ​യി വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട ചാ​ല​ക​ശ​ക്തി​യാ​യി അ​ധ്യാ​പ​ക​ർ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് സാ​ബു തോ​മ​സ് നി​ർ​ദേ​ശി​ച്ചു.
വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ടു കി​ട പി​ടി​ക്ക​ത്ത​ക്ക​രീ​തി​യി​ൽ ന​മ്മു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി, ട്രാ​ൻ​സ് ഡി​സി​പ്ലി​ന​റി മേ​ഖ​ല​ക​ളി​ൽ ഗ​വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ക, ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള പ്ര​ബ​ന്ധ​ങ്ങ​ളും പേ​റ്റ​ന്‍റുക​ളും ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക, ഓ​രോ അ​ധ്യാ​പ​ക​നും വ്യ​വ​സാ​യ ഉ​പ​ദേ​ഷ്ടാ​ക്ക​ന്മാ​രാ​കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും വൈ​സ് ചാ​ൻ​സ​ല​ർ മു​ന്നോ​ട്ടു​വ​ച്ചു.
ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. “മി​ക​വാ​ർ​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്കു​ള്ള ആ​സു​ത്ര​ണം” എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. കു​ഞ്ചെ​റി​യ പി. ​ഐ​സ​ക്കും “നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ” എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ഐ​സി കെ. ​ജോ​ണും പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം . ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഭാ സെ​ക്ര​ട്ട​റി റ​വ. സി.​വി. സൈ​മ​ൺ, രാ​ജ​ൻ ജേ​ക്ക​ബ്, അ​ല്മാ​യ ട്ര​സ്റ്റി, ഡോ. ​രാ​ജ​ൻ വ​ർ​ഗീ​സ്, ഡോ. ​വ​റു​ഗീ​സ് മാ​ത്യു, ഡോ. ​മാ​ത്യു തോ​മ​സ്, ഡോ. ​അ​ല​ക്സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്, ഡോ. ​ജോ​ൺ​സ​ൺ ബേ​ബി, ഡോ. ​ജോ​സ​ഫ് മ​ത്താ​യി, ഡോ. ​അ​നി​ത മ​ത്താ​യി, ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, ഡോ. ​കെ. ജോ​ർ​ജ് അ​ല​ക്സ്, ഡോ. ​റോ​യ് ജോ​ർ​ജ്, ഡോ. ​എ. ഏ​ബ്ര​ഹാം, ഡോ. ​ഷാ​ജി ജോ​ൺ. ഡോ. ​സു​നി​ല തോ​മ​സ്, ഡോ. ​രാ​ജീ​വ് തോ​മ​സ്, ഡോ. ​അ​നു​പ​മ, ഡോ. ​ആ​ർ. കു​മാ​ർ, ഡോ. ​സു​ജോ എം. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ വി​വി​ധ സെ​ക്ഷ​നു​ക​ളി​ൽ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.