പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ ഫാ. ജിസ്സണ്‍ പോള്‍ വേങ്ങാശ്ശേരി നേതൃത്വം നല്കുന്ന വചനപ്രഘോഷണത്തിന് തുടക്കമായി. വൈകുന്നേരം അഞ്ചു മുതല്‍ ഒന്‍പതു വരെ നടക്കുന്ന വചനപ്രഘോഷണവും പ്രാർഥനാശുശ്രൂഷയും നാളെ സമാപിക്കും.
ഏപ്രില്‍ രണ്ടിന് രാവിലെ 6.30നുള്ള ഓശാന ഞായര്‍ തിരുക്കര്‍മങ്ങളോടെ വിശുദ്ധവാര ശുശ്രൂഷകള്‍ ആരംഭിക്കും. പെസഹാ വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ ആരാധനയും വൈകുന്നേരം നാലിന് പെസഹാ തിരുക്കര്‍മങ്ങളും നടക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ ഒന്‍പതിന് പാറത്തോട് കുരിശടിയില്‍ നിന്നു പൊടിമറ്റം സെന്റ് മേരീസ് പള്ളിയിലേക്ക് കെകെ റോഡിലൂടെ കുരിശിന്റെ വഴിയും തുടര്‍ന്ന് 10.30ന് ദുഃഖവെള്ളി തിരുക്കര്‍മങ്ങളും നടക്കും. ദുഃഖശനിയാഴ്ച രാവിലെ 6.30ന് നടക്കുന്ന വിശുദ്ധകുര്ബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍ കാർമികത്വം വഹിക്കും. ഈസ്റ്റര്‍ ഞായറാഴ്ച പുലര്‍ച്ചെ 2.45ന് ഉയിര്‍പ്പ് തിരുനാള്‍ ആഘോഷങ്ങള്‍ക്കും വിശുദ്ധകുര്‍ബാനയ്ക്കും മുന്‍ രൂപതാധ്യക്ഷൻ മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം അസിസ്റ്റന്റ് വികാരി ഫാ. ദീപു കൊല്ലക്കൊമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.