പാലാ: വേൾഡ് മലയാളി കൗണ്‍സിൽ തിരുക്കൊച്ചി പ്രോവിൻസ് കുടുംബ സംഗമം ഗ്ലോബൽ ചെയർമാൻ ജോണി കുരുവിളഉദ്ഘാടനം ചെയ്തു. തിരുക്കൊച്ചി പ്രോവിൻസ് ചെയർമാൻ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു.അമേരിക്ക റീജിയണ്‍ മീഡിയ ചെയർമാൻ സാബു കുര്യൻ മണ്ണാകുളത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രോവിൻസ് പ്രസിഡന്റ് വി. എം.അബ്ദുള്ള ഖാൻ, കെ. ആർ. രവീന്ദ്രൻ, മോനി വി. ആദുകുഴി, കണ്ണൻ എസ്. പ്രസാദ്, ഉണ്ണി കുളപ്പുറം, മിനു പി. കുര്യാക്കോസ്, ജോർജ് വലിയപറന്പിൽ, ലിസി, റെജി കെ. കുരുവിള എന്നിവർ പ്രസംഗിച്ചു.
അമേരിക്ക റീജിയണ്‍ മീഡിയ ചെയർമാനും മികച്ച സാമൂഹ്യ പ്രവർത്തകനുമായ സാബു കുര്യനെ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പൊന്നാട അണിയിച്ച് ആദരിച്ചു. ഏപ്രിൽ 28, 29, 30 തീയതികളിൽ അമേരിക്ക റീജന്റെയും മേയ് ആദ്യ വാരം ഇൻഡ്യാ റീജിയന്റെയും 19 ന് മിഡിൽ ഈസ്റ്റ് റീജിയന്റെയും ബയനിയൽ കോണ്ഫറൻസ്കൾ നടക്കും. ജൂലൈ ഏഴു മുതൽ ഒന്‍പതു വരെ ഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ കണ്‍വൻഷനിൽ തിരുകൊച്ചി പ്രോവിൻസിൽ നിന്നു കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.