പാലാ: പാലാ വഴി കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം ഭാഗത്തേക്ക് കെഎസ്ആർടിസി പുതിയ സർവീസുകൾ ആരംഭിച്ചു. പുലർച്ചെ 5.25 ന് വലവൂർ, ഉഴവൂർ -എറണാകുളം, ഗുരുവായൂർ വഴി കോഴിക്കോട്, 7.10 എറണാകുളം ആസ്റ്റർ മെഡിസിറ്റി ഉച്ചകഴിഞ്ഞ് 2.10 പൊൻകുന്നം, പത്തനംതിട്ട, പുനലൂർ വഴി തിരുവനന്തപുരം, 3.10 ന് കൊല്ലം സർവീസുകളാണ് ആരംഭിച്ചിരിക്കുന്നത്. എണാകുളത്തു നിന്നു രാത്രി 9.50 ന് പിറവം, രാമപുരം വഴി പാലായിലേക്കും പുതിയ സർവീസ് ക്രമീകരിച്ചിട്ടുണ്ട്.
അസീസി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ
സെമിനാർ
ഭരണങ്ങാനം: അീസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്സിൽ ഏപ്രിൽ മൂന്നിന് രാവിലെ പത്തു മുതൽ ഡ്രീം ഡോയിഷ് 2കെ23 എന്ന പേരിൽ സെമിനാർ നടത്തപ്പെടും. പ്ലസ് ടു, ഡിഗ്രി, നഴ്സിംഗ് കഴിഞ്ഞവർക്ക് ജർമൻ ഭാഷ പഠിക്കുന്നതിനും ജർമ്മനിയിലുള്ള പഠന, ജോലി സാധ്യതകൾ അറിയുന്നതിനുമുള്ള അവസരമാണ് അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഈ സെമിനാറിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ജർമനിയിലുള്ള ഹോസ്പിറ്റൽ ഒഫീഷ്യൽസും യൂണിവേഴ്സിറ്റി ഫാക്കൽറ്റികളും നയിക്കുന്ന ഈ സെമിനാറിൽ എല്ലാവർക്കും പങ്കെടുക്കുവാനുള്ള അവസരമുണ്ട്.