ഗാന്ധിനഗർ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവേ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടത്തിൽപ്പെട്ട തീർഥാടകരെ ദേവസ്വം മന്ത്രി രാധാകൃഷ്ണൻ കോട്ടയം മെഡിക്കൽ കോളജിലെത്തി സന്ദർശിച്ചു.
അപകടത്തിൽ പെട്ട് ആശുപത്രിയിൽ കഴിയുന്നവരുടെ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെടാൻ മന്ത്രി പോലീസിനു നിർദേശം നല്കി.
എല്ലാവർക്കും സൗജന്യ ചികിത്സ നല്കുമെന്നും മന്ത്രി അറിയിച്ചു. 14 തീർഥാടകരാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയത്. അതിൽ രണ്ടു കുട്ടികളെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.