കോട്ടയം: സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ പാർലമെന്റിൽനിന്നും അയോഗ്യനാക്കിയ ബിജെപി സർക്കാരിന്റ നടപടി ഭരണകൂടഭീകരതയാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ.
രാഹുൽ ഗാന്ധിക്കെതിരേ ബിജെപി സർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം മുഖ്യ പ്രസംഗം നടത്തി.
പ്രഫ. ഗ്രേസമ്മ മാത്യു, ജയ്സൺ ജോസഫ്, വി.ജെ. ലാലി, പോൾസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, മാഞ്ഞൂർ മോഹൻകുമാർ, അജിത് മുതിരമല, എ.കെ. ജോസഫ്, സ്റ്റീഫൻ പാറാവേലി, തോമസ് ഉഴുന്നാലി തുടങ്ങിയവർ പ്രസംഗിച്ചു.