കോട്ടയം: കുമരകത്ത് 30 മുതൽ അടുത്തമാസം 10 വരെ നടക്കുന്ന ജി- 20 ഉച്ചകോടിയുടെ ഭാഗമായി ജില്ലാ പോലീസ് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കെടിഡിസി വാട്ടർ സ്കേപ്പിലായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഹാളിലാണ് ജി- 20 ഉച്ചകോടി സമ്മേളനം നടക്കുന്നത്.
20 രാജ്യങ്ങളിൽനിന്നുള്ള 200 ലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായി കുമരകം ഉൾപ്പെടെ പോലീസിന്റെ കർശന നിയന്ത്രണ വലയത്തിൽ ആയിരിക്കും.
ആറ് എസ്പിമാരുടെ നേതൃത്വത്തിലായി 20 ഓളം ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന 1600 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
സുരക്ഷയുടെ ഭാഗമായി കുമരകവും പരിസരവും റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ കുമരകത്തും പരിസരപ്രദേശങ്ങളിലുമായി അഞ്ചു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചിരിക്കുകയാണ്. ഇന്നുമുതൽ ഏപ്രിൽ 10 വരെയാണ് നിരോധനം. റിമോട്ട് കൺട്രോൾഡ് എയർക്രാഫ്റ്റ്, മറ്റ് എയർ ബലൂണുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.
കൂടാതെ കായലിൽ ബോട്ടുകളിലായി 24 മണിക്കൂറും പ്രത്യേക പോലീസ് സംഘത്തെ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട് .