കാസര്‍ഗോഡ്: ആദൂര്‍ സ്വദേശിയെ കര്‍ണാടക ഗാളിമുഖത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പടിയത്തടുക്കയിലെ അബ്ദുള്‍ റഹ്മാനെ (40) യാണ് ഇന്നലെ രാവിലെ ഗാളിമുഖത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ കാര്‍ ഗാളിമുഖ അടുക്കാര്‍ എന്ന സ്ഥലത്തെ ക്വാറിക്ക് സമീപത്തെ ഒരു വീട്ടുമുറ്റത്ത് കണ്ടെത്തി.
ഗാളിമുഖത്ത് നാലുപേര്‍ തന്നെ പിന്തുടര്ന്നതായി അബ്ദുള്‍ റഹ്മാന് നാട്ടക്കല്ലിലെ സുഹൃത്തായ ഹംസയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പെട്ടെന്ന് വരണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍വച്ച ശേഷം ഹംസ തിരിച്ചുവിളിച്ചപ്പോള്‍ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്നും ഗ്വാളിമുഖത്തെ ബാറിന് സമീപം താനുണ്ടെന്നും അവിടെ എത്തണമെന്നും യുവാവ് ആവശ്യപ്പെട്ടു.
തുടര്‍ന്ന് യുവാവിന്റെ ഫോണിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.പിന്നീടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ റഹ്മാന്റെ മരണവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജനകീയവേദി ജില്ലാ ഭാരവാഹിയായിരുന്നു. അബ്ദുള്‍ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: റസീന. മക്കള്‍: റഹ്മത്ത്, റഹ്ബത്ത്, മുഖ്താര്‍.