വെള്ളരിക്കുണ്ട്: സര്‍വീസില്‍ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്കി തേജസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്. 33 വര്‍ഷത്തെ സേവനത്തിന് ശേഷം വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ നിന്നും വിരമിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ വിജയകുമാര്‍, ഡ്രൈവര്‍ സി.മജീദ് എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. സൈമണ്‍ മൊട്ടയാനിയില് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പില്‍, മാത്യു കാഞ്ഞിരത്തിങ്കല്‍, ബിജു തുളുശേരി, സംസ്കാര വേദി ജില്ലാ പ്രസിഡന്റ് ബേബി ജോസഫ് പുതുമന, പുഴക്കര കുഞ്ഞിക്കണ്ണന്, ടോമി മണിയന്‍തോട്ടം, എസ്ഐ ഹരികൃഷ്ണന്, ഡാജി ഓടയ്ക്കല്‍, ജോസുകുട്ടി പാലമറ്റം എന്നിവര്‍ പ്രസംഗിച്ചു. ബേബി മുതുകത്താനിയില്‍ സ്വാഗതവും ജോഷ്ജോ ഒഴുകയില്‍ നന്ദിയും പറഞ്ഞു.