ചെറുപുഴ: ജപ്തി ഭീഷണിയും, കാട്ടുമൃഗങ്ങളുടെ ആക്രമവും റബർ, തേങ്ങ, കശുവണ്ടി, കുരുമുളക് എന്നിവയുടെ വില തകർച്ചയും അമിത നികുതി ഭാരവും കാരണം ജനങ്ങൾ ആത്മഹത്യയുടെ വക്കിലായിട്ടും സംസ്ഥാന സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് ഹൈപ്പർ കമ്മിറ്റിയംഗം ജോസഫ് മുള്ളൻമട. കേരള കർഷക യൂണിയൻ ജില്ലാ നേതൃത്വ യോഗം കറുവഞ്ചാലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ18 ന് തൃശൂരിൽ നടക്കുന്ന കർഷക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ പരമാവധി കർഷകരെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു. റബറിന് 300 രൂപ വില തന്നാൽ അവരെ സഹായിക്കുമെന്ന് തലശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരേ കെ.ടി. ജലീൽ എംഎൽഎ നടത്തിയ പ്രസ്താവനയിൽ എംഎൽഎ മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ടോമി അമ്പലത്തിങ്കൽ അധ്യക്ഷത വഹിച്ചു.
ജോയി പറമ്പിൽ, അബ്രാഹം ഈറ്റക്കൽ, ബേബി തോട്ടത്തിൽ, മാത്യു ചാണകക്കാട്ട്, ജോസ് ഇളപ്പുങ്കൽ, രഞ്ജു ചാണകക്കാട്ട് എന്നിവർ പ്രസംഗിച്ചു.