കൊട്ടിയൂർ: മഴക്കാല പൂർവ ശുചീകരണ പ്രവർത്തങ്ങളും മാലിന്യ സംസ്കരണ-ശുചീകരണ പ്രവർത്തനങ്ങളും കൊതുക് നിവാരണ പ്രവർത്തനങ്ങളും നടത്തുന്നതിന്റെ മുന്നോടിയായി കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത്തല സമിതി രൂപീകരണ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പൊട്ടയിൽ അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സരുൺ ഘോഷ്, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉഷ അശോക് കുമാർ, ജീജ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി കെ. സത്യൻ, അസിസ്റ്റന്റ് സെക്രട്ടറി രമേശ് ബാബു, പഞ്ചായത്തംഗം പി.സി. തോമസ്, സിഡിഎസ് ചെയർപേഴ്സൺ ബീന പുതുശേരി, ഹെൽത്ത് ഇൻസ്പെക്ടർ ജെയ്സൺ എന്നിവർ പ്രസംഗിച്ചു.