കാഞ്ഞിരക്കൊല്ലി: വിമലാംബിക ക്രെഡിറ്റ് യൂണിയൻ കുടുംബസംഗമം ഉദ്ഘാടനവും പുതിയ ഓഫീസ് കെട്ടിടത്തിന്റെ ആശീർവാദ കർമവും ടിഎസ്എസ്എസ് റീജണൽ ഡയറക്ടർ ഫാ. ജെയ്സ് കുരിശുംമൂട്ടിൽ നിർവഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. അലക്സ് നിരപ്പേൽ അധ്യക്ഷത വഹിച്ചു. റീജണൽ കോ-ഓർഡിനേഷൻ കമ്മിറ്റി (ആർസിസി) പ്രഡിഡന്റ് ജോസഫ് മരങ്ങാട്ടുമ്യാലിൽ, മേഴ്സി ഓലിയ്ക്കൽ, മേരിക്കുട്ടി പാലക്കലോടി, മാത്യു വാണിയംകിഴക്കേൽ, സിസ്റ്റർ റെജിൻ മരിയ എംഎസ്എംഐ, റോയി കുന്നത്ത്, ജോർജ് ആനിത്തോട്ടത്തിൽ, ജോണി കാഞ്ഞിരത്താംകുന്നേൽ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.