കണ്ണൂര്‍: പടക്ക നിര്‍മാണശാല വരുന്നതിനെതിരെ സിപിഎം പാര്‍ട്ടി ഗ്രാമത്തിലുയര്ന്ന പ്രതിഷേധത്തെത്തുടർന്ന് പടക്ക നിര്‍മാണശാല ഉപേക്ഷിച്ചു. പാർട്ടി ഗ്രാമത്തിൽ പടക്ക നിർമാണശാല വരുന്നത് മാധ്യമങ്ങളിൽ വാർത്ത വന്നതിനെത്തുടർന്ന് ഏറെ പ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമാണെന്നും പടക്ക നിര്‍മാണശാല ഇവിടെ സ്ഥാപിക്കില്ലെന്നുമായിരുന്നു തീരുമാനം. സിപിഎം ജില്ലാനേതൃത്വവും പെരിങ്ങോം ഏരിയാകമ്മിറ്റിയംഗങ്ങളും ലോക്കല്‍ കമ്മിറ്റിയംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് കുറെ ദിവസങ്ങളായി ജനങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന പ്രശ്നങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമുണ്ടായത്. പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പെരിന്തട്ട കാവിന്മുഖത്തുനിന്നും പെരിന്തട്ട സൗത്ത് സ്കൂളിലേക്കുള്ള റോഡിനരികിലായി പടക്ക നിര്‍മാണശാല സ്ഥാപിക്കാനുള്ള നീക്കമാണ് നടന്നിരുന്നത്. ഇതിനെതിരെ പരിസരവാസികള്‍ ജില്ലാ കളക്ടര്‍ക്ക് വിശദമായ പരാതി നല്‍കിയിരുന്നു.