തലശേരി: കെസിവൈഎം തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ അതിരൂപത യുവജന പ്രസ്ഥാനത്തെ മൂന്നു പതിറ്റാണ്ടുകളായി നയിച്ച ഭാരവാഹികളുടെ സംഗമം "തലയെടുപ്പോടെ തലശേരി' സംഘടിപ്പിച്ചു. തലശേരി അതിരൂപത കാര്യാലയത്തിൽ ചേർന്ന യോഗം ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറ അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് പ്രകടിപ്പിച്ചവർക്കാ യുള്ള അവാർഡുകളും വിതരണം ചെയ്തു. ജോൺസൺ ജെ. ഓടയ്ക്കൽ മെമ്മോറിയൽ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡിന് മുൻ രൂപത പ്രസിഡന്റ് വിപിൻ ജോസഫ് മാറാട്ടുകുന്നേൽ അർഹനായി.
മോൺ. കുര്യാക്കോസ് മുണ്ടപ്ലാക്കൽ അവാർഡിന് ബ്ലഡ് ഡോണേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് അർഹരായി. മോൺ. മാത്യു എം. ചാലിൽ പുരസ്കാരത്തിന് പേരാവൂർ സ്വദേശി ബിബിൻ ജോൺ തുറയ്ക്കൽ അർഹനായി. ടോമി നടുവത്ത് മെമ്മോറിയൽ മികച്ച യുവജന കർഷകനുള്ള അവാർഡിന് മുൻ രൂപത വൈസ് പ്രസിഡന്റ് ടോണി ചേപ്പുകാലായിൽ അർഹനായി.
മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, റവ. ഡോ. ഫിലിപ് കവിയിൽ, സിസ്റ്റർ ടെസ്ലി എസ്എച്ച് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കാലഘട്ടങ്ങളിൽ കെസിവൈഎമ്മിനെ നയിച്ച അതിരൂപത പ്രസിഡന്റുമാരേയും സമിതി അംഗങ്ങളേയും ആദരിച്ചു. തുടർന്ന് കെസിവൈഎം പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുന്ന"അവമതിപ്പ് വരുന്ന അഗ്നി ശലഭങ്ങൾ" എന്ന ലഹരി വിരുദ്ധ തെരുവ് നാടകത്തിന്റെ പ്രദർശനവും നടന്നു.
അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, ജന. സെക്രട്ടറി നിഖിൽ സാബു, ജോയൽ പുതുപ്പറമ്പിൽ, റിജു മാത്യു, അമൽ കൊന്നയ്ക്കൽ, ലിനറ്റ് മരിയ, അഖിൽ അയിലുക്കുന്നേൽ, സ്നേഹ സെബാസ്റ്റ്യൻ, അൽന ആന്റണി, സിസ്റ്റർ പ്രീതിമരിയ എന്നിവർ നേതൃത്വം നൽകി.