ഇരിട്ടി: കണ്ണൂരിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ ഷോറൂമായ സെഞ്ച്വറി ഫാഷൻ സിറ്റിയുടെ ഇരിട്ടി മെഗാ ഷോറൂം ഉദ്ഘാടനം പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫും ഇരിക്കൂർ എംഎൽഎ സജീവ് ജോസഫും ചേർന്ന് നിർവഹിച്ചു.
സാരി, ലഹങ്ക സെക്ഷൻ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി. ഉസ്മാനും ജെന്റ്സ് സെക്ഷൻ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിയും നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള നറുക്കെടുപ്പിൽ നെടുംപൊയിലിലുള്ള കെ.പി. റിജുവിന് ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ചു.
ഉത്തരകേരളത്തിലെ ഏറ്റവും വലിയ വസ്ത്ര വ്യാപാര ശൃംഖലയായ സെഞ്ച്വറിക്ക് കണ്ണൂർ, തലശേരി, തളിപ്പറന്പ്, പയ്യന്നൂർ, ഇരിട്ടി, ശ്രീകണ്ഠപുരം, സുൽത്താൻബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ ഷോറൂമുകളുണ്ട്. ഈ വർഷം ഓണത്തോടനുബന്ധിച്ച് തലശേരി എ.വി.കെ. നായർ റോഡിൽ സെഞ്ച്വറിയുടെ മെഗാ ഷോറൂം പ്രവർത്തനമാരംഭിക്കും.
ഡിസംബറിൽ കോഴിക്കോട് ജില്ലയിലെ വടകരയിലും 2024 ൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടും പുതിയ മെഗാഷോറൂമുകൾ ആരംഭിക്കുമെന്ന് പാർട്ണർമാരായ പി. അഷറഫ് ഹാജി, പി. സിദ്ദിഖ്, പി. ഇബ്രാഹിം, പി. അബ്ദുൾ നാസർ, പി. ഫിറോസ്, പി. ഫസൽ, പി. റാസിഖ്, പി. മുഹമ്മദ് ഷൈലാജ്, ഷായിഫ് സിദ്ദിഖ്, ഫറാസ് മുഹമ്മദ്, പി. അബ്ദുൾ റഷീദ് എന്നിവർ അറി
യിച്ചു.