ചങ്ങനാശേരി: അസംപ്ഷന്‍ കോളജിലെ ഫാഷന്‍ ടെക്നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 16-ാമത് എഫര്വെസന്സ് ഡിസൈന്‍ കളക്ഷന്‍ ഷോ 30ന് വൈകുന്നേരം നാലിന് കോളജ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കും.
മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ 28 വിദ്യാര്‍ഥിനികള്‍ പഠനത്തിന്റെ ഭാഗമായി രൂപകല്പന ചെയ്ത അഞ്ച് വസ്ത്രങ്ങള്‍ അതിനുതകുന്ന ആഭരണങ്ങളും അണിഞ്ഞ് റാമ്പിലെത്തുന്ന പ്രദര്‍ശനമാണിത്.
അറേബ്യന്‍ വെയില്, അഥീന, ലൂണ, റിനാസ്റ്റോസ്, ഒമ്നിയ, ക്ലാന്, വിക്ടോറിയന്‍ ഇറ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിസ്മയകരങ്ങളായ വസ്ത്രാലങ്കാരങ്ങള്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും. ഫാഷന്‍ മേഖലയുടെ അത്യാധുനിക സങ്കല്പങ്ങളാണ് റാമ്പില്‍ ചുവടുവയ്ക്കുന്നത്.
ചലച്ചിത്രതാരവും ടിവി അവതാരകനുമായ ജീവന് ജോസഫ് മുഖ്യാതിഥിയായിരിക്കും.
പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. അനിതാ ജോസ്, വകുപ്പ് മേധാവി ലിസ് തങ്കം മാത്യു, അനു അന്നാ കോശി എന്നിവര്‍ പങ്കെടുത്തു.