ചങ്ങനാശേരി: സ്ക്രൂഡ്രൈവര്‍ കൊണ്ട് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് പുതുപ്പറമ്പില്‍ സന്തോഷ് കുമാര്‍ ( പിണ്ടി സന്തോഷ് 48) നെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞദിവസം രാവിലെ ചങ്ങനാശേരി ബിവറേജ് ഷോപ്പിനുസമീപം വച്ചു കുറിച്ചി ഇത്തിത്താനം സ്വദേശിയെ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിയശേഷം കല്ല് ഉപയോഗിച്ച് നെഞ്ചത്ത് ഇടിക്കുകയും ചെയ്തു. കുറച്ചുദിവസം മുന്‍പ് സന്തോഷ് കുമാറും ചെത്തിപ്പുഴയിലുള്ള സുഹൃത്തും തമ്മില്‍ ഉണ്ടായ വഴക്ക് ഇയാള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു വിട്ടിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് സന്തോഷ് കുമാര്‍ ഇയാളെ ആക്രമിച്ചത്. പരാതിയെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. സന്തോഷിന് ചങ്ങനാശേരി, തൃക്കൊടിത്താനം എന്നിവിടങ്ങളിലായി കേസുകള്‍ നിലവിലുണ്ട്. എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.