ഒറ്റപ്പാലം : നഗരസഭാ ഭരണ സമിതിയറിയാതെ കരിങ്കൽ ക്വാറിക്ക് അനുമതി നല്കിയ സെക്രട്ടറിയുടെ നടപടിയിൽ വിവാദം കൊഴുക്കുന്നു. സിപിഎം ഭരിക്കുന്ന നഗര ഭരണ സമിതിക്കെതിരെ ഡിവൈഎഫ്ഐ സമര രംഗത്തിറങ്ങി.
അനങ്ങൻമലയോട് ചേർന്ന് ക്വാറിക്ക് പ്രവർത്തനം പുനരാരംഭിക്കാൻ നഗരസഭാ സെക്രട്ടറി നല്കിയ അനുമതിയുടെ പേരിലുള്ള വിവാദത്തിനിടെയാണ് സിപിഎം ഭരണത്തിലുള്ള നഗരസഭക്കെതിരെ ഡിവൈഎഫ്ഐ സമരരംഗത്തിറങ്ങിയത്. വരോട് നാലാം മൈലിലാണ് വിവാദമായ ക്വാറി സ്ഥിതി ചെയ്യുന്നത്. ക്വാറിയ്ക്ക് അനുമതി നല്‍കിയതിനെതിരെ നഗരസഭ ചെയർപേഴ്സണ്‍ കെ. ജാനകിദേവി സെക്രട്ടറിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. പ്രദേശവാസികളുടെ ഭാഗത്തുനിന്നും വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സംഭവം വിവാദമായത്. ക്വാറിക്ക് ലൈസൻസ് പുതുക്കി നല്കിയ നഗരസഭ സെക്രട്ടറി ക്കെതിരെയും പ്രതിഷേധം ശക്തമാണ്.
കരിങ്കൽ ക്വാറി പ്രവർത്തനം തുടങ്ങാൻ ലൈസൻസ് അനുവദിച്ചതിന് തൊട്ടു പുറകെ പരിസരവാസികളായ എസ്സി വിഭാഗക്കാർ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന എസ്സി, എസ്ടി കമ്മീഷൻ ഒറ്റപ്പാലത്ത് എത്തി സിറ്റിംഗ് നടത്തുകയും ചെയ്തിരുന്നു.
ക്വാറി ഉടമയ്ക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും മറ്റ് സർക്കാർ വകുപ്പുകൾ പ്രവർത്തനത്തിന് എൻഒസി നല്കിയതിനാൽ ആണ് ഒറ്റപ്പാലം നഗരസഭ സമ്മതപത്രം നല്‍കിയത് എന്നുമാണ് സെക്രട്ടറി കമ്മീഷൻ മുന്‍പാകെ മൊഴി നല്‍കിയത്.
എന്നാൽ നഗരസഭ കൗണ്‍സിലിൽ ഇക്കാര്യം അറിയിക്കുകയുണ്ടായില്ലെന്നും സെക്രട്ടറി സമ്മതിക്കുന്നുണ്ട്. ഇതിന് പുറകെയാണ് നഗരസഭ അധ്യക്ഷ സെക്രട്ടറിയോട് വിശദീകരണം തേടിയത്. നഗരസഭ ഭരിക്കുന്ന സിപിഎം നേതൃത്വം അറിയാതെ സെക്രട്ടറി ലൈസൻസ് പുതുക്കി നല്‍കിയത് വിവാദത്തിന് വഴിതെളിച്ചിരിക്കെ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെ നിരവധി സംഘടനകൾ കരിങ്കൽ ക്വാറിക്ക് എതിരായി പ്രക്ഷോഭ രംഗത്തുണ്ട്.
ഇതിനിടയാണ് നഗരസഭ സെക്രട്ടറിക്കെതിരെ സിപിഎം യുവജന വിഭാഗം തന്നെ ഇന്നലെ സമരരംഗത്ത് ഇറങ്ങിയത്.
എന്നാൽ കരിങ്കൽ ക്വാറി ഉടമയ്ക്ക് അനുകൂലമായ നടപടിയാണ് ഉണ്ടാകുന്നതെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
സെക്രട്ടറിയെ ഉപരോധിച്ചു
ഒറ്റപ്പാലം : നഗരസഭ ഒന്നാം വാർഡ് നാലാംമൈലിലെ ഡാർക്ക് സ്റ്റോണ്‍ ലാൻഡ് ഡെവലപ്പേഴ്സ് ക്വാറിക്ക് നഗരസഭ സെക്രട്ടറി ഏകപക്ഷീയമായി പുതുക്കി നല്കിയ ട്രേഡ് ലൈസൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ വരോട് ലോക്കൽ കമ്മിറ്റി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ഡിവൈഎഫ്ഐ ഒറ്റപ്പാലം ബ്ലോക്ക് സെക്രട്ടറി പി.എസ്. അബ്ദുൽ മുതലീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. മുഹമ്മദ് ഷാഫി, എൻ.ഷിബു, ബ്ലോക്ക് സെക്രട്ടറിയറ്റ് അംഗം കൃഷ്ണപ്രിയ, അത്താണി യൂണിറ്റ് സെക്രട്ടറി അനീഷ്, സുഭാഷ്, മൻസൂർ എന്നിവർ പ്രസംഗിച്ചു.