കൽപ്പറ്റ: എംഎസ്എസ് (മുസ്ലിം സർവീസ് സൊസൈറ്റി) സംസ്ഥാന കമ്മിറ്റിയുടെ പബ്ലിക് യൂട്ടിലിറ്റി ഫണ്ടും(പിയുഎഫ്) ജില്ലാ കമ്മിറ്റിയും സംയുക്തമായി നാല് ലക്ഷം ചെലവഴിച്ച് ജില്ലാ ആസ്ഥാനമായ കൽപ്പറ്റ സിവിൽ സ്റ്റേഷനു മുന്പിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം എംഎസ്എസ് പൊയിലൂർ ഉന്നത വിദ്യാഭ്യാസ കോംപ്ലക്സ് ചെയർമാൻ സി.പി. കുഞ്ഞിമുഹമ്മദ് സാഹിബ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇബ്രാഹിം പുനത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹിമാൻ, കൽപ്പറ്റ മുനിസിപ്പൽ കൗണ്‍സിലർമാരായ ടി. മണി, പി. കുഞ്ഞുട്ടി, പനമരം പഞ്ചായത്ത് അംഗം സി. അജിത്, എംഎസ്എസ് ജില്ലാ പ്രസിഡന്റ് പി.പി. മുഹമ്മദ്, സെക്രട്ടറി അഷ്റഫ് പാറക്കണ്ടി എന്നിവർ പ്രസംഗിച്ചു.
എംഎസ്എസ് ജില്ലാ ഭാരവാഹികളായ സി.കെ. അബ്ദുൾ അസീസ്, സി.എച്ച്. ഹമീദ്, യു.എ. അബ്ദുൾ മനാഫ്, കെ.എം. ബഷീർ, പി. സുബൈർ, സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. സലാം, തലോടൽ ചെയർമാൻ സി.കെ. ഉമ്മർ, കണ്‍വീനർ സലീം അറക്കൽ എന്നിവർ നേതൃത്വം നൽകി.