കൽപ്പറ്റ: ഇന്ന് വൈകുന്നരം ആറ് മുതൽ പനമരം ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് പോകുന്ന ഹെവി, മീഡിയം, ടൂറിസ്റ്റ് വാഹനങ്ങൾ കൊയിലേരി റോഡിൽ പ്രവേശിക്കാതെ നാലാം മൈൽ വഴി പോകണം.
മാനന്തവാടി ടൗണിലേക്ക് പ്രവേശിക്കേണ്ട ചെറിയ വാഹനങ്ങൾ കൊയിലേരി പാലം കയറി കമ്മന, പരുവക വഴി മാനന്തവാടി ബസ് സ്റ്റാൻഡ് വഴി ടൗണിലേക്ക് പ്രവേശിക്കണം. വള്ളിയൂർക്കാവിലേക്ക് വരുന്ന വാഹനങ്ങൾ മാനന്തവാടി മൈസൂർ റോഡിലൂടെ ചെറ്റപ്പാലം ബൈപാസ് വഴി വള്ളിയൂർക്കാവിൽ എത്തിച്ചേരുകയും ആറാട്ടുതറ വഴി മാനന്തവാടി ടൗണിലേയ്ക്ക് തിരിച്ച് പോകുകയും വേണം.
മൈസൂർ, കാട്ടിക്കുളം, തോൽപ്പെട്ടി, ബാവലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കൊയിലേരി പയ്യന്പള്ളി റോഡിലൂടെ പോകണം. പനമരം ഭാഗത്ത് നിന്ന് വള്ളിയൂർക്കാവ്, കൊയിലേരി ഭാഗങ്ങളിൽ പോകേണ്ട വാഹനങ്ങൾ ഒഴികെ ബാക്കി എല്ലാ വാഹനങ്ങളും നാലാം മൈൽ വഴി മാനന്തവാടി ടൗണിലേക്ക് പ്രവേശിക്കണം.
വള്ളിയൂർക്കാവിലേക്ക് വരുന്ന വാഹനങ്ങൾ ഫയർഫോഴ്സ് ഓഫീസിനും വള്ളിയൂർക്കാവ് ബൈപാസ് ജംഗ്ഷനും പാർക്ക് ചെയ്യരുത്. വള്ളിയൂർക്കാവിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ മാനന്തവാടിയിൽ നിന്ന് ചെറ്റപ്പാലം ബൈപാസ് വഴി വള്ളിയൂർക്കാവിൽ എത്തിച്ചേരുകയും അമ്യൂസ്മെന്റ് പാർക്കിന്റെ സമീപത്തുള്ള ഗ്രൗണ്ടിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് ആറാട്ടുതറ വഴി മാനന്തവാടിയിലേയ്ക്ക് തിരിച്ച് പോകണം.
ഉത്സവത്തിനായി വള്ളിയൂർക്കാവിലേക്ക് വരുന്ന വാഹനങ്ങൾ വഴികളിൽ സജ്ജമാക്കിയ പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.