നെയ്യാറ്റിന്‍കര : എല്‍ഡിഎഫ് ഭരിക്കുന്ന നെയ്യാറ്റിന്‍കര നഗരസഭയുടെ ചെയര്‍മാനെതിരെ യുഡിഎഫിന്റെ അവിശ്വാസം നാളെ. ബിജെപി യുടെ നിലപാട് ഇന്ന് അറിയാം. തവരവിള സ്വദേശിനിയായ വയോധികയുടെ പുരയിടവും സ്വര്‍ണവും വാര്‍ഡ് കൗണ്‍സിലര്‍ കബളിപ്പിച്ച് കൈക്കലാക്കിയെന്ന വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ പ്രതിഷേധ പരിപാടികള്‍ക്കു ശേഷം അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നോട്ടീസ് നല്‍കിയത്. കൗണ്‍സിലര്‍മാരുടെ റിലേ സത്യഗ്രഹം, നഗരസഭ വാര്‍ഡുകളില്‍ വാഹന പ്രചരണ ജാഥ, കോണ്‍ഗ്രസിന്റെ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേയ്ക്ക് മാര്‍ച്ച് ഉള്‍പ്പെടെയുള്ള നിരവധി പ്രതിഷേധ സമരങ്ങള്‍ യുഡിഎഫ് നടത്തി. തവരവിള വാര്‍ഡ് കൗണ്‍സിലര്‍ രാജി വയ്ക്കണമെന്ന ആവശ്യം യുഡിഎഫ് കൗണ്‍സില്‍ യോഗത്തിലും ഉന്നയിച്ചു.
ആരോപണ വിധേയനായ കൗണ്‍സിലറെ ചെയര്മാന് തന്നെ സംരക്ഷിക്കുന്നു എന്ന വാദവുമായാണ് യുഡിഎഫ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ അവിശ്വാസവുമായി രംഗത്ത് വന്നിരിക്കുന്നത്. അതേ സമയം അവിശ്വാസത്തെ കൃത്യമായി പ്രതിരോധിക്കാന്‍ തന്നെയാണ് എല്‍ഡിഎഫിന്റെ തീരുമാനം.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ കൗണ്‍സിലിന് തീരുമാനമെടുക്കാനാവില്ലായെന്ന നിലപാടാണ് എല്‍ഡിഎഫിന്റേത്. യുഡിഎഫിന്റെ അവിശ്വാസം സംബന്ധിച്ച വ്യക്തമായ നിലപാട് ബിജെപി ഇതുവരെ അറിയിച്ചിട്ടില്ല. ജില്ലാ നേതൃത്വം പങ്കെടുക്കുന്ന ഇന്നത്തെ ബിജെപി നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റിയില്‍ അവിശ്വാസ പ്രമേയ പിന്തുണയുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.