കുമരകം: നഷ്ടപ്പെട്ട പ്രതാപകാലം തിരിച്ചുപിടിക്കാൻ കുമരകം ടൗൺ ബോട്ട് ക്ലബ്ബ് ചമ്പക്കുളം ചുണ്ടനിൽ ഈ സീസണിൽ തുഴയെറിയും. നെഹ്റു ട്രോഫി ഉൾപ്പെടെയുള്ള സിബിഎൽ മത്സരങ്ങളിലാണ് കുമരകം ടൗൺ ബോട്ട് ക്ലബ്ബ് ചമ്പക്കുളം ചുണ്ടനിൽ മത്സരിക്കുന്നത്. ഇന്നലെ ചമ്പക്കുളത്തു നടന്ന ചടങ്ങിൽ ചമ്പക്കുളം ചുണ്ടൻ ഉടമകളുമായി ബാേട്ട് ക്ലബ്ബ് ഭാരവാഹികൾ കരാർ ഉറപ്പിച്ചു.
ചമ്പക്കുളം വള്ളം സമിതിക്കുവേണ്ടി പ്രസിഡന്റ് മാത്യു ജോസഫ്, സെക്രട്ടറി കുഞ്ചപ്പൻ മുണ്ടക്കൽ എന്നിവരും ചമ്പക്കുളം ഫാൻസ് പ്രതിനിധികളും പങ്കെടുത്തു. കുമരകം ടൗൺ ബോട്ട് ക്ലബ് പ്രസിഡന്റ് കെ. മിഥുൻ, സെക്രട്ടറി മുകേഷ് ഫിലിപ്പ്, ട്രഷറർ മാത്യു എന്നിവരും കെടിബിസി ഫാൻസ് പ്രതിനിധികളും തുഴച്ചിൽക്കാരും ചടങ്ങിൽ പങ്കെടുത്തു.