പാലാ: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി ആശുപത്രികളിലെ ശുചിത്വ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന 2021-22 ലെ കായകല്‍പ്പ് അവാര്‍ഡ് ളാലം ബ്ലോക്ക് പഞ്ചായത്തിലെ ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം അവ ഗുണമേന്മയുള്ളതും ജനസൗഹൃദപരവുമാക്കി മാറ്റുന്നതിനും സാധിച്ചതിനാണ് അവാര്‍ഡ് ലഭ്യമായത്. പുരസ്കാര പത്രവും ഒരു ലക്ഷം രൂപയുമാണ് ലഭിച്ചത്. ജില്ലയിലെ ഏറ്റവും മികച്ച സാമൂഹ്യാരോഗ്യ കേന്ദ്രമായാണ് ഉള്ളനാട് ആശുപത്രിയെ തെരഞ്ഞെടുത്തത്.
നിലവില്‍ സൗജന്യമായി മരുന്ന് വിതരണവും, പാലിയേറ്റീവ്, സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടന്നുവരുന്നു. 2021-22 വര്‍ഷം 40 കിഡ്നി രോഗികള്‍ക്കായി 12 ലക്ഷം രൂപ ചെലവഴിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാനതലത്തിലുള്ള കായകല്‍പ്പ് അവാര്‍ഡ് ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജില്‍നിന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് പുരസ്കാരം ഏറ്റുവാങ്ങി.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു, സ്ഥിരം കമ്മിറ്റി അംഗങ്ങളായ ജോസ് തോമസ്, ലിസമ്മ ബോസ്, അനില മാത്തുക്കുട്ടി, അംഗങ്ങളായ പി.കെ.ബിജു, സെബാസ്റ്റ്യന്‍ കട്ടയ്ക്കല്‍, ജോസി ജോസഫ്, ഷീലാ ബാബു, ആശുപത്രിയിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.