അരുവിത്തുറ: പെയ്തിറങ്ങിയ പ്രകൃതിയെ അനുഗ്രഹമായി ഏറ്റുവാങ്ങി ആയിരങ്ങള്‍ വല്യച്ചന്മല കയറി. കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ആർച്ചുഡീക്കൻ തീര്‍ഥാടന ദേവാലയത്തില്‍ നിന്നെത്തിയ ആയിരങ്ങളാണ് പീഡാനുഭവസ്മരണകളില്‍ നിറഞ്ഞ് മലകയറിയത്.
കുറവിലങ്ങാട് ഇടവകയിലെ നവീകരണവര്ഷാചരണത്തിന്റെ ഭാഗമായാണ് വല്യച്ചന് മല തീര്‍ഥാടനം നടത്തിയത്. ഇടവകയിലെ ഓരോ കുടുംബകൂട്ടായ്മ യൂണിറ്റില്‍ നിന്നുമുള്ള പ്രതിനിധികളാണ് തീര്‍ഥാടനത്തില്‍ പങ്കെടുത്തത്. തീര്‍ഥാടനം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ ഫ്ളാഗ് ഓഫ് ചെയ്തു. അസി.വികാരിമാരായ ഫാ. ജോസഫ് ആലാനിക്കൽ, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തിങ്കല്‍, ഫാ.ജോര്‍ജ് വടയാറ്റുകഴി, ഫാ. അഗസ്റ്റിന് മേച്ചേരില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ പ്രത്യേക പ്രാർഥനാശുശ്രൂഷകളോടെയാണ് തീര്‍ഥാടനം ആരംഭിച്ചത്.
വല്യച്ചന്മലയിലെത്തിയ തീര്‍ഥാടകര്‍ക്ക് സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി റവ.ഡോ. അഗസ്റ്റിന് പാലയ്ക്കപറമ്പില്‍ സന്ദേശം നല്കി. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണവും നടത്തി.
ഇടവക നവീകരണവര്ഷാചരണകമ്മിറ്റി ഭാരവാഹികൽ, പള്ളിയോഗം പ്രതിനിധികള്‍, കുടുംബകൂട്ടായ്മ ഭാരവാഹികള്‍ എന്നിവര്‍ തീര്‍ഥാടനത്തിന് നേതൃത്വം നല്കി.