കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്കരണത്തിന്റെ ഏഴു യൂണിറ്റുകള്‍ ഉദ്ഘാടന സജ്ജമായി. നാളെ രാവിലെ പത്തിനു നഗരസഭ ചെയര്മാന് വി.എം.മുനീര്‍ ഉദ്ഘാടനം ചെയ്യും. സുനാമി കോളനിയില്‍ മൂന്നെണ്ണവും മുനിസിപ്പല്‍ ഓഫീസ്, സന്ധ്യാരാഗം, നെല്ലിക്കുന്ന് സൗത്ത്, നിയര്‍ ലൈറ്റ് ഹൗസ് എന്നിവിടങ്ങളില്‍ ഓരോന്ന് വീതവുമാണ് പ്രവൃത്തി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമായത്. അഞ്ചെണ്ണം നിര്‍വഹണ ഘട്ടത്തിലാണ്. മാലിന്യ സംസ്കരണത്തിന് ഏറ്റവും അനുയോജ്യമായ പരിസ്ഥിതി സൗഹൃദ മാര്‍ഗ്ഗമാണ് തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്കരണ യൂണിറ്റുകള്‍.