പനത്തടി:പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തില്‍ സിനിമ സംവിധായകന് ആമിര്‍ പള്ളിക്കാലിന് സ്നേഹാദരവും ദക്ഷിണേന്ത്യയിലെ മികച്ച സിഡിഎസിനുള്ള എപിഎംഎഎസ് പുരസ്കാരം ലഭിച്ച പനത്തടി സിഡിഎസിന് പിന്തുണ നല്കിയ ജില്ലാമിഷന് ടീമിന് അനുമോദനവും നല്കി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ ആര്.സി.രജനിദേവി അധ്യഷത വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എം.കുര്യാക്കോസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത അരവിന്ദന്, പഞ്ചായത്തംഗങ്ങളായ മഞ്ജുഷ, കെ.എസ്.പ്രീതി, പി.കെ.സൗമ്യമോള്‍, സജിനിമോള്‍, രാധ സുകുമാരന്‍, എന്‍. വിന്‍സെന്റ്, കെ.കെ.വേണുഗോപാല്‍, കുടുംബശ്രീ എഡിഎംസി മാരായ സി.എച്ച്.ഇക്ബാല്‍, പ്രകാശന് പാലായി എന്നിവര്‍ പ്രസംഗിച്ചു.