പയ്യാവൂർ: തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ കേരള പ്രൈവറ്റ് സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിഎസ്എച്ച്എ) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന ഡിഇഒ രാജമ്മ, മുഖ്യാധ്യാപകരായ സി.എൽ. ആന്റോ (ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ), എസ്.കെ. നളിനാക്ഷൻ (മൂത്തേടത്ത് ഹൈസ്കൂൾ), ബി. സുധർമ (കമ്പിൽ എച്ച്എസ്), എൽസമ്മ ജോസഫ് (ചപ്പാരപ്പടവ് എച്ച്എസ്) എന്നിവർക്ക് യാത്രയയപ്പ് നൽകി. കെപിഎസ്എച്ച്എ മുൻ സംസ്ഥാന നേതാവ് പി.എം. മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്. സുബെർ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപരായ കെ. ബിനോയ്, ലതീഷ്, മഹറൂഫ്, മഞ്ജു, ജസ്റ്റിൻ മാത്യു, സോഫിയ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.