മട്ടന്നൂർ: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. മട്ടന്നൂർ -ഇരിട്ടി റോഡിൽ മത്സ്യ മാർക്കറ്റിനു സമീപമായിരുന്നു അപകടം. മട്ടന്നൂരിൽ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹരിശ്രീ ബസ് ഇരിട്ടിയിൽ നിന്ന് ചാലോട് പോവുകയായിരുന്ന സ്കൂട്ടറിലിടിച്ചായിരുന്നു അപകടം.
എതിർ ദിശയിൽ നിന്നു വന്ന ബസിന്റെ പിറകു വശത്തെ ടയർ സ്കൂട്ടറിന്റെ മുൻഭാഗത്തു കൂടി കയറി ഇറങ്ങുകയായിരുന്നു. സ്കൂട്ടർ യാത്രികനായ തില്ലങ്കേരി വാഴക്കാൽ സ്വദേശി രജീഷ് റോഡരുകിലേക്ക് തെറിച്ചുവീണതിനാൽ വൻ അപകടമാണ് ഒഴിവായത്. രജീഷ് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
സംവാദ സദസ് നടത്തി
ചുഴലി: വിജ്ഞാന പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയവും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചുഴലി യൂണിറ്റും സംയുക്തമായി "ബ്രഹ്മപുരം ഉയർത്തുന്ന മാലിന്യ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും " എന്ന വിഷയത്തിൽ സംവാദ സദസ് സംഘടിപ്പിച്ചു.
വായനശാല ഓഡിറ്റോറിയത്തിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.വി.ഒ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രഫ. എൻ.കെ.ഗോവിന്ദൻ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ശോഭന, കെ.കെ. ഭാസ്കരൻ, പി.പി.വി. പ്രഭാകരൻ, പി. ജയരാജൻ, പി.ഹരീഷ് എന്നിവർ പ്രസംഗിച്ചു.