പയ്യാവൂർ: വലിച്ചെറിയൽ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് പയ്യാവൂർ പഞ്ചായത്തും എത്തുന്നു. ഇതിന്റെ ഭാഗമായുള്ള പയ്യാവൂർ ടൗൺ വാർഡുകളുടെ സംഘാടക സമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തി ലെ മുഴുവൻ ഭവനങ്ങളിലും ഏപ്രിൽ ആദ്യവാരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
പൊതു ഇടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 30 മിനി എംസി എഫുകളും, ശുചീകരണ സന്ദേശ ബോർഡുകളും സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരിക യാണ്.
ഇതിനായി 151 അംഗ സംഘാടക സമിതിയും രുപീകരിച്ചു. യോഗത്തിൽ പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. ശുചിതത്വ മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ സോമശേഖരൻ, പഞ്ചായത്ത് സെക്രട്ടറി ശ്യാമപ്രസാദ്, ജയിംസ് തുരുത്തേൽ, പയ്യാവൂർ എസ്എച്ച്ഒ ബെന്നി ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ രതീഷ് , രജനി സുന്ദരൻ എന്നിവർ പ്രസംഗിച്ചു.