ഇരിട്ടി: വയോജനങ്ങൾക്ക് കൂടിച്ചേരാനും സൗഹൃദം പുതുക്കാനും അതോടൊപ്പം വായനയിൽ മുഴുകാനുമായി പായം ഗ്രാമപഞ്ചായത്തിലെ 11 ഗ്രന്ഥശാലകളിൽ വയോ വായനാ കേന്ദ്രങ്ങൾ ആരംഭിച്ചു.
പായം ഗ്രാമ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി കേന്ദ്രങ്ങളി ലേക്ക് വായനാ മേശയും , കസേരകളും ഒപ്പം ഇൻഡക്ഷൻ കുക്കറും നൽകി. ഗ്രന്ഥശാല കമ്മിറ്റികൾക്കാണ് നടത്തിപ്പ് ചുമതല. ആഴ്ചയിൽ ഒരു ദിവസം കേന്ദ്രങ്ങളിൽ വയോജനങ്ങൾ ഒത്തുചേർന്ന് ചർച്ചകളും കലാപരിപാടികളും, ആരോഗ്യ പരിശോധനകളും പുസ്തക ചർച്ചകളും സംഘടിപ്പിക്കും. പങ്കെടുക്കുന്നവർക്കെല്ലാം ചായയും ലഘു പലഹാരങ്ങളും ഗ്രന്ഥാലയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നൽകും. പഞ്ചായത്ത് തല ഉദ്ഘാടനം വട്ട്യ റയിലെ കുഞ്ഞുട്ടി ആശാൻ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി നിർവഹിച്ചു. കരിയാൽ നവപ്രഭ ഗ്രന്ഥാലയത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് കുമാർ, പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ, കിളിയന്തറ നവനളന്ദയിൽ പഞ്ചായത്തംഗം അനിൽ തുടങ്ങിയവർ വയോ വായനാ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു.