കുമരംപുത്തൂർ : വിദ്യാലയം നാടിനൊപ്പം എന്ന സന്ദേശവുമായി പള്ളിക്കുന്ന് ജിഎംഎൽപി സ്കൂൾ സംഘടിപ്പിച്ച് വന്ന നാട്ടുകൂട്ടം കോർണർ പിടിഎകൾ ജനകീയ പഠനോത്സവത്തോടെ സമാപിച്ചു.
സൗത്ത് പള്ളിക്കുന്ന്, കുന്നത്തുള്ളി, മണറോട് കോളനി, ചൈതന്യ ഗ്രൗണ്ട് എന്നിവിടങ്ങളിലായി സംഘടിപ്പിച്ച നാട്ടുകൂട്ടം മികച്ച ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി സമാപനയോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കബീർ മണറോട്ടിൽ അധ്യക്ഷനായി.
സാംസ്കാരിക പ്രവർത്തകനും സ്കൂൾ പൂർവവിദ്യാർഥിയുമായ കെപിഎസ് പയ്യനെടം മുഖ്യാതിഥിയായി.
കുമരംപുത്തൂർ ഗ്രാമപഞ്ചായത്തംഗം രാജൻ ആന്പാടത്ത്, പ്രധാനധ്യാപകൻ സിദ്ധിഖ് പാറോക്കോട്, അധ്യാപകരായ കെ.ഹംസ, കെ.അബ്ദുൾ നാസർ എന്നിവർ പ്രസംഗിച്ചു.