കോയന്പത്തൂർ : ആനമലൈ ടൈഗർ റിസർവ് ഫോറസ്റ്റ് റോഡിൽ പുലിയുടെ സാന്നിധ്യത്തെ തുടർന്ന് വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്. ചൂട് വർധിച്ചതോടെ വന്യമൃഗങ്ങൾ വെള്ളം തേടി കാട് വിടുന്ന സാഹചര്യത്തിലാണ് പൊള്ളാച്ചി ആനമല കടുവാ സങ്കേതത്തിനും കേരള വനത്തിനും ഇടയിലുള്ള അതിർത്തി പ്രദേശത്തെ വനം വിട്ട പുലി പാതയോരത്ത് എത്തിയിരിക്കുന്നത്. വന്യമൃഗങ്ങൾ വനമേഖലയിൽ നിന്ന് പുറത്തുപോകാതിരിക്കാൻ ആനമലൈ ടൈഗർ റിസർവ് ആന്റി വേട്ടയാടൽ ഗാർഡുകൾ പട്രോളിംഗ് നടത്തുന്നുണ്ട്.
പുസ്തകവണ്ടി
28, 29 തീയതികളിൽ
മണ്ണാർക്കാട് : കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായും തിരുവനന്തപുരം നിയമസഭ സമുച്ചയത്തിൽ സംഘടിപ്പിച്ച പുസ്തകോത്സവത്തിന്റെ തീരുമാന പ്രകാരം എംഎൽഎ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ മാർച്ച് 28, 29 തിയതികളിൽ പുസ്തക വണ്ടി സഞ്ചരിക്കും.
ഓരോ സ്കൂളുകളിലുമെത്തി എൻ.ഷംസുദ്ദീൻ എംഎൽഎ നേരിട്ട് പുസ്തകങ്ങൾ ഏൽപ്പിക്കും. ഓരോ സ്കൂളുകളിലുമെത്തി എൻ. ഷംസുദ്ദീൻ എംഎൽഎ നേരിട്ട് പുസ്തകങ്ങൾ ഏൽപ്പിക്കും. 28ന് രാവിലെ 10ന് എടത്തനാട്ടുകര ഗവ ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുസ്തക വണ്ടി എത്തും