വൈക്കം: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം 29ന് തുടങ്ങും. സത്യഗ്രഹത്തിന് നേതൃത്വം നൽകിയ ടി.കെ. മാധവന്റെപ്രതിമ നിലകൊള്ളുന്ന ടി.കെ. മാധവൻ സ്ക്വയറിൽ രാവിലെ ഒൻപതിന് സമൂഹ പ്രാർഥനയും പുഷ്പാർച്ചനയും നടത്തും. തുടർന്ന് ശിവഗിരി മഠത്തിലെ സന്ന്യാസിമാർ നയിക്കുന്ന ശതാബ്ദി സന്ദേശ വിളംബര യാത്ര സമ്മേളന വേദിയായ വൈക്കം സത്യഗ്രഹ സ്മാരക ഹാളിലേക്ക് പുറപ്പെടും. ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമപ്രചാരണ സഭ രാജ്യമാകെ തുടർ പരിപാടികൾ സംഘടിപ്പിക്കും.
ആഘോഷങ്ങളുടെ കേന്ദ്ര തല ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നിർവഹിക്കും. മഠം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അധ്യക്ഷത വഹിക്കും.
മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, ചലച്ചിത്ര നടൻ ദേവൻ, സി.കെ. ആശ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ രാധികശ്യാം, കൗൺസിലർ ആർ. സന്തോഷ്, സ്വാമി വിശുദ്ധാനന്ദ, സ്വാമി ഋതംബരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ഗുരു പ്രകാശം, സ്വാമി ധർമ ചൈതന്യ തുടങ്ങിയവർ പങ്കെടുക്കും.