മാടപ്പള്ളി: പെരുമ്പനച്ചി പാലത്തിനടിയിലേക്ക് മാലിന്യം തള്ളല്‍ തുടരുന്നു. രാത്രികാലങ്ങളില്‍ പെട്ടി ഓട്ടോറിക്ഷകളിലും മിനിലോറികളിലുമാണ് തോട്ടിലേക്ക് മാലിന്യം തള്ളുന്നത്. തട്ടുകടകള്‍, മത്സ്യമാംസ സ്റ്റാളുകള്‍, പച്ചക്കറി, ഫ്രൂട്ട് സ്റ്റാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യമാണ് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി ഇവിടെ തള്ളുന്നത്. വന്‍തോതില്‍ പ്ലാസ്റ്റിക്കും ഇവിടെ നിക്ഷേപിക്കുന്നുണ്ട്.
തോട്ടില്‍ ഒഴുക്കില്ലാത്തതുമൂലം മാലിന്യംകെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. കൊതുകിന്റെയും എലിയുടെയും ശല്യം ഇവിടെ രൂക്ഷമാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ്നായ്ക്കളുടെ ശല്യവും ആളുകള്‍ക്ക് ഭീഷണിയാണ്. ഇന്നലെ വൈകുന്നേരം മഴ പെയ്തതോടെ ദുര്‍ഗന്ധം കഠിനമായിട്ടുണ്ട്.
മഴ പെയ്യുമ്പോള്‍ മാലിന്യക്കൂമ്പാരംമൂലം ഒഴുക്ക് തടസപ്പെടുന്നതും പ്രതിസന്ധിക്കുകാരണമാണ്. പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന വിവിധ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാലിന്യക്കൂമ്പാരം ദുരിതമാകുന്നുണ്ട്.
മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും വ്യാപാരികളും പലതവണ മാടപ്പള്ളി പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. രാഷ്ട്രീയ സ്വാധീനമുള്ളവരാണ് മാലിന്യം നിക്ഷേപിക്കുന്നതിനു പിന്നിലുള്ളതെന്നും അതിനാലാണ് അധികാരികള്‍ നടപടി സ്വീകരിക്കാത്തതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
തൃക്കൊടിത്താനം പോലീസ് ഇതുവഴി എത്താറുണ്ടെങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നടപടി സ്വീകരിക്കാറില്ല. പാലത്തിനു സമീപം അധികാരികള്‍ ഇടപെട്ട് സിസിടിവി കാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഈ സാഹചര്യത്തിലാണ് പെരുമ്പനച്ചിയിലെ വ്യാപാരികളും നാട്ടുകാരും ചോദിക്കുന്നത് ശുചിത്വ എന്‍ഫോഴ്സമെന്റ് സ്ക്വാഡ് ഇതുവഴി വരുമോ? വിഷയത്തില്‍ വല്ല നടപടിയും സ്വീകരിക്കുമോ.