മാടപ്പള്ളി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ 28.24 കോടി രൂപ വരവും 27.61 കോടി രൂപ ചെലവും 63.59 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റ് പാസാക്കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാ സുരേഷാണ് ബജറ്റ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു അധ്യക്ഷത വഹിച്ചു.
2022 - 23 സംരഭകത്വ വര്‍ഷമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് പേരില്‍ ഈ വര്‍ഷം പുറത്തിറക്കുന്ന വനിതാ സംരംഭവും ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലും ഓരോ ചെറുകിട സംരംഭം ആരംഭിക്കുന്നതിനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന്
മൂന്നുകോടിയുടെ പുതിയ കാര്യാലയം
മൂന്നുകോടി ചെലവില്‍ പുതിയ ബ്ലോക്ക് ഓഫീസ് കാര്യലയവും. 2.5 കോടി മുടക്കി വാകത്താനത്ത് പുതിയ ആശുപത്രി കെട്ടിടവും നിര്‍മിക്കും.
സ്ത്രീകളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്കി മെന്‍സ്ട്രുവല്‍ കപ്പ് അഞ്ച് പഞ്ചായത്തുകളുമായി ചേര്‍ന്ന് സൗജന്യമായി വിതരണം ചെയ്യാന്‍ 15 ലക്ഷം രൂപയുടെ സംയുക്ത പദ്ധതി തയാറാക്കിയിട്ടുണ്ട്.
ഗ്രാമവണ്ടിക്ക് നിര്‍ദേശം
ഗതാഗത സൗകര്യം കുറവായ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് വിവിധ പഞ്ചായത്തുകളുമായി ചേര്‍ന്ന് ഗ്രാമവണ്ടി പൊതുഗതാഗത സവിധാനം നടപ്പിലാക്കും.
ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായവും വയോജന ക്ഷേമത്തിനും വേണ്ടി 16 ലക്ഷം രൂപ വകയിരുത്തി. കുടിവെള്ള പദ്ധതിക്കു വേണ്ടി 28.90 ലക്ഷംരൂപ, പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനമുറിയും സ്വയം സംരംഭങ്ങള്‍ക്കു വേണ്ടി 55 ലക്ഷം, കാര്‍ഷിക മേഖലയില്‍ തരിശുഭൂമി കൃഷി, പാടശേഖരങ്ങളില്‍ ഇഞ്ചൻ തറ, പെട്ടിയും പറയും പുഷ്പ കൃഷി ഇവയ്ക്കു വേണ്ടി 32 ലക്ഷം രൂപ എന്നിങ്ങനെയും തുക വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്തുകളില്‍നിന്നു പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് മാലിന്യ നിര്‍മാര്‍ജനത്തിനു 16 ലക്ഷം രൂപ വകയിരുത്തി.
വിവിധ ഡിവിഷനുകളില്‍ ഓപ്പണ്‍ ജിംനേഷ്യവും ലൈബ്രറികള്‍ക്ക് ഫര്‍ണിച്ചറും വാങ്ങി നല്‍കുന്നതിന് 22.5 ലക്ഷം രൂപയും വയോജന ക്ഷേമത്തിനായി സെക്കന്‍ഡറി പാലിയേറ്റീവിനും ആശ്രയ പദ്ധതിക്കുമായി 13 ലക്ഷം രൂപയും വകയിരുത്തി.