+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ശാ​ന്ത് നാ​രാ​യ​ണ​ന്‍റെ പു​തി​യ നാ​ട​കം

തി​രു​വ​ന​ന്ത​പു​രം: ഛായാ​മു​ഖി​യ്ക്കും മ​ക​ര​ധ്വ​ജ​നും ശേ​ഷം പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പു​തി​യ നാ​ട​ക​മാ​യ ആ​കാ​ശ​ത്തി​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ന്‍റെ പ്ര​ക
പ്ര​ശാ​ന്ത് നാ​രാ​യ​ണ​ന്‍റെ പു​തി​യ നാ​ട​കം
തി​രു​വ​ന​ന്ത​പു​രം: ഛായാ​മു​ഖി​യ്ക്കും മ​ക​ര​ധ്വ​ജ​നും ശേ​ഷം പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പു​തി​യ നാ​ട​ക​മാ​യ ആ​കാ​ശ​ത്തി​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ന്‍റെ പ്ര​കാ​ശ​നം തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.
ക​ളം തി​യ​റ്റ​ർ ആ​ൻ​ഡ് റെ​പ്ര​ട്ട​റി​യാ​ണ് ആ​കാ​ശം എ​ന്ന നാ​ട​ക​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. ഓ​ഡി​ഷ​നി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന 15 പേ​രും പ്ര​ത്യേ​ക​മാ​യി ക്ഷ​ണി​ക്കു​ന്ന അ​ഞ്ചു പ്ര​മു​ഖ ന​ടീ​ന​ട​ൻ​മാ​രും ചേ​ർ​ന്ന് 20 പേ​രാ​ണ് നാ​ട​ക​ത്തി​ൽ ഉ​ണ്ടാ​കു​ക. അ​ഭി​നേ​താ​ക്ക​ൾ​ക്ക് അ​ടു​ത്ത​മാ​സം ആ​ദ്യം വി​ദ​ഗ്ദ്ധ പ​രി​ശീ​ല​നം ആം​രം​ഭി​ക്കും. കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട ഓ​ഡീ​ഷ​ൻ ന​ട​ക്കും. ഓ​ഡി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 8593033111 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

എ​ഡി​എ​സ്
വാ​ർ​ഷി​കം

വി​തു​ര: പു​ളി​ച്ചാ​മ​ല വാ​ർ​ഡി​ലെ എ​ഡി​എ​സ് വാ​ർ​ഷി​കം ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം ബി.​സു​ശീ​ല അ​ധ്യ​ക്ഷ​യാ​യി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജെ.​സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൽ.​കൃ​ഷ്ണ​കു​മാ​രി, ലി​ജു, ചാ​യം സു​ധാ​ക​ര​ൻ, പ്ര​താ​പ​ൻ, ശോ​ഭ​ന​കു​മാ​രി, എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ദേ​വി, അ​ജി​ത​കു​മാ​രി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.