വെമ്പായം: സംസ്ഥാന പാതയിൽ വട്ടപ്പാറ ജംഗ്ഷന് സമീപമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.സഹയാത്രികനായ മറ്റൊരു യുവാവിന് ഗുരുതരമായി പരക്കേറ്റു. വെമ്പായം പഞ്ചായത്ത് ഓഫീസിന് സമീപം വേറ്റിനാട് പെരുങ്കുർ വിളയിൽ ഉത്രാടത്തിൽ വിജയൻ രാധ ദമ്പതികളുടെ മകൻ ബിജു (33) ആണ് മരിച്ചത്. ബൈക്കിൽ ബിജുവിന് ഒപ്പം ഉണ്ടായിരുന്ന വേറ്റിനാട് പതിനാറാം കല്ല് സ്വദേശി വിഷണുവിനാണ് ഗുരുതരമായി പരിക്കേറ്റത്.
വിഷ്ണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുന്നിൽ പോകുകയായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ബൈക്കിൽ വരികയായിരുന്ന ബിജു ബൈക്ക് നിർത്താൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീഴുകയും എതിരെ വരികയായിരുന്ന പിക്കപ്പ് വാഹനം ബിജുവിന്റെ ശരീരത്തിലൂടെകയറുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു ബിജു. ഭാര്യ: നിമിഷ സതീഷ് .മകൻ: ത്രിലോക് ബിജു .