കാഞ്ഞിരപ്പള്ളി: ജലലഭ്യത അനുസരിച്ച് അതു വിനിയോഗിക്കാൻ തയാറായാൽ മാത്രമേ ശുദ്ധജല ക്ഷാമം പരിഹരിക്കാനാകൂയെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. അഞ്ചലിപ്പയിലെ സാംസ്കാരികനിലയം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജലത്തെക്കുറിച്ചു പുതിയ തലമുറകൾക്ക് അറിവുകൾ പകർന്നു കരുതലോടെ മുന്നോട്ടുപോകണം. മുപ്പത്തഞ്ചോ നാൽപ്പതോ വർഷം മുന്‍പ് അരുവികളിൽനിന്നു വരുന്ന വെള്ളം നേരിട്ടു കൈക്കുമ്പിളിൽ കോരിക്കുടിക്കാവുന്ന സ്ഥിതി ഉണ്ടായിരുന്നു. അത്ര ശുദ്ധമായിരുന്നു ജലം. ഇന്ന് അതു മാറി, വെള്ളം ശുദ്ധീകരിച്ച് ഒരു ഉത്പന്നമായി വീടുകളിൽ എത്തേണ്ട സ്ഥിതി വന്നിരിക്കുകയാണന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. നാട്ടുകാരുടെ നിവേദനം കണക്കിലെടുത്ത് അഞ്ചലിപ്പയിലെ കുളിക്കടവ് നിർമാണത്തിനു ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. വാർഡംഗം റിജോ വാളാന്തറ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, ടി.ജെ. മോഹനൻ, ഷക്കീല നസീർ, വിമല ജോസഫ് എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് അഞ്ചിലിപ്പയിൽ സാംസ്കാരികനിലയം നിർമിച്ചിരിക്കുന്നത്. 1200ല്‍പ്പരം ചതുരശ്രയടി വിസ്തീർണത്തില്‍ 200 ആളുകൾക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ വാഹന പാർക്കിംഗ് സൗകര്യം ഉൾപ്പെടെയുള്ള കെട്ടിടം 20 ലക്ഷം രൂപ മുടക്കിയാണ് നിർമിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷവും ഗ്രാമപഞ്ചായത്ത് ഒമ്പതു ലക്ഷം രൂപയുമാണ് പദ്ധതിക്കായി ചെലവിട്ടത്.