കൂട്ടിക്കല്‍: നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രധാന റോഡില്‍ വഴിവിളക്കിടാന് തയാറാകാതെ കൂട്ടിക്കല്‍ പഞ്ചായത്ത് അധികൃതര്‍. പഞ്ചായത്ത് 11-ാം വാര്‍ഡില്‍ സെന്റ് ജോര്‍ജ് പള്ളിക്കും താളുങ്കലിനുമിടയിലുള്ള വഴിയാണു വഴിവിളക്കില്ലാത്തതിനെത്തുടര്ന്ന് ഇരുട്ടിലായത്.
ഏകദേശം മൂന്നു വര്‍ഷമായി ഇവിടെ വഴിവിളക്കില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. നിരവധിത്തവണ ഈ പ്രശ്നം വാര്‍ഡ് മെംബര്‍ ഉള്‍പ്പെടെ ഉത്തരവാദപ്പെട്ട പ്രതിനിധികളെ അറിയിച്ചെങ്കിലും കേട്ടഭാവം നടിച്ചിട്ടില്ല. സമീപത്തെ എസ്റ്റേറ്റില്‍നിന്ന് കാട്ടുപന്നിയും കുറുക്കനുമുള്പ്പെടെയുള്ള കാട്ടുമൃഗങ്ങള്‍ രാത്രിയായാല്‍ ജനവാസമേഖലയിലിറങ്ങും. തെരുവുനായ്ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം മറ്റൊരു വശത്തും.
കൂട്ടിക്കലില്‍നിന്ന് താളുങ്കലേക്ക് രാത്രിയില്‍ ജനങ്ങള്‍ നടന്നുപോകുന്ന വഴികൂടിയാണിത്. ഇക്കാര്യങ്ങളൊക്കെ പഞ്ചായത്ത് അധികൃതരെ വ്യക്തമായി അറിയിച്ചിട്ടും ഇതുവരെ വഴിയിലെ ഇരുട്ടുമാറ്റാന്‍ ഒരു നടപടിയുമുണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.