അടൂര്‍: സര്‍ക്കാര്‍ സ്കൂളുകള്‍ മാതൃകകളാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കരുവാറ്റ ഗവണ്മെന്റ് മോഡല്‍ എല്‍പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെതന്നെ മികച്ച സ്കൂളുകളുടെ കൂട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തെ സ്കൂളുകളും ഉള്‍പ്പെടുന്നു എന്നതില്‍ അഭിമാനമുണ്ടെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ ഗോപു കരുവാറ്റ അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ ഷോര്‍ട്ട് ഫിലിം ആട്ടപ്പെരുമയുടെ റിലീസിംഗ് ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. ചടങ്ങില്‍ കഥകളി കലാകാരന്മാരായ കലാമണ്ഡലം കൃഷ്ണപ്രസാദ്, ചന്ദ്രമന നാരായണന് നമ്പൂതിരി, ചെണ്ട കലാകാരന് കണ്ടല്ലൂര്‍ ഉണ്ണികൃഷ്ണന്, സ്നേഹാ ദാസ് ഇടത്തറ, അഞ്ജലി കൃഷ്ണ തുടങ്ങിയവരെ ആദരിച്ചു. അടൂര്‍ എഇഒ സീമദാസ്, ബിപിസി സൗദാമിനി, ഹെഡ്മിസ്ട്രസ് എം.ആര്. ശ്രീജ, സ്റ്റാഫ് സെക്രട്ടറി ശാന്തി ആര് നായര്‍, എസ്എംസി ചെയര്മാന് ക്രിസ്റ്റി ജോണ്‍, ജോബി, ജെ. ഷീബ തുടങ്ങിയവര്‍ പ്രസംഗിച്ചു.