പാലാ: ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് പാലാ ജില്ലാ അസോസിയേഷന് യാത്രയയപ്പ് സമ്മേളനവും പ്രതിഭകളെ ആദരിക്കലും പാലാ ളാലം പള്ളി പാരിഷ് ഹാളില്‍ നടന്നു. പാലാ ലോക്കല്‍ അസോസിയേഷന് ചെയര്മാന് കെ.ബി. ശ്രീകല അധ്യക്ഷത വഹിച്ചു. സര്‍വീസില്‍നിന്നു വിരമിക്കുന്ന പാലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ജയശ്രീ, രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. ജോസഫ്, ഗൈഡ് ക്യാപ്റ്റന്മാരായ സിസ്റ്റര്‍ ജെസിലിന് മരിയ, ലിസി ജോസഫ് എന്നിവര്‍ക്ക് അസി. സ്റ്റേറ്റ് ഓര്‍ഗനൈസ് കമ്മീഷണര്‍ ഡേവിസ് ജോസഫ് ഉപഹാരങ്ങള്‍ നല്കി.
സ്നേഹ ഭവനപദ്ധതിക്ക് നേതൃത്വം കൊടുത്ത ജില്ലാ സെക്രട്ടറി ടി.യു. ജോബി, ഉപജില്ല സെക്രട്ടറിമാരായ സനീഷ് മാത്യു, സിസ്റ്റര്‍ റോസ്മിന്‍, സിസ്റ്റര്‍ ട്രീസ എന്നിവരെ ആദരിച്ചു. പാലാ വിദ്യാഭ്യാസ ജില്ലയില്‍ സിഎം ഷീല്‍ഡ് മത്സരത്തില്‍ അവാര്‍ഡിന് അര്‍ഹരായ ആന്റോ ജോര്‍ജ്, ഡൊമിനിക് ജോസഫ്, ടിന്റു മാത്യു, ആഷ്ലി ടെസ് ജോണ്‍ തുടങ്ങിയ അധ്യാപകരെയും രാജ്യപുരസ്കാര്‍ നേടിയ വിദ്യാര്‍ഥികളെയും സമ്മേളനത്തില്‍ അനുമോദിച്ചു.