കടനാട്: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ കുടിവെള്ള പദ്ധതിക്കുള്ള പുരസ്കാരം കടനാട് പഞ്ചായത്തിലെ കൈതയ്ക്കല്‍ പൂതക്കുഴി കുടിവെള്ള പദ്ധതിക്കു ലഭിച്ചു. തൃശൂര്‍ സാഹിത്യ അക്കാഡമിയില്‍ നടന്ന സാമൂഹ്യ കുടിവെള്ള സമിതികളുടെ സംസ്ഥാനതല സംഗമത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, ജയ്സി സണ്ണി, ജയ്സണ്‍ പുത്തന്‍കണ്ടം, ജോണി അഴകന്‍പറമ്പില്‍, ടോമി അരീപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദുവില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
പഞ്ചായത്തിലെ ആറു വാര്‍ഡുകളിലായി 800ഓളം കുടുംബങ്ങള്‍ക്ക് 24 മണിക്കൂറും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. 2019ല്‍ ആരംഭിച്ച ജലനിധി സുസ്ഥിര പദ്ധതിയില്‍പ്പെടുത്തി പഞ്ചായത്തിലെ 23 കുടിവെള്ള പദ്ധതികള്‍ക്കായി ഇന്നേവരെ 3.5 കോടിയോളം രൂപ മുടക്കിയെങ്കില്‍ 65 ലക്ഷം രൂപയാണ് ഈ കുടിവെള്ള പദ്ധതിക്ക് ചെലവഴിച്ചത്. കടനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജയ്സണ്‍ പുത്തന്‍കണ്ടത്തിന്റെ നേതൃത്വത്തിലുള്ള മുന്‍ ഭരണസമിതിയും ഉഷ രാജുവിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിയുടെയും കമ്മിറ്റിയംഗങ്ങളുടെയും നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ കൊണ്ടാണ് ഇത്തരമൊരു പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിച്ചതെന്നു സമിതി പ്രസിഡന്റ് ജോണി അഴകന്‍പറമ്പില്‍, സെക്രട്ടറി ടോമി അരീപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു.