കൊന്നക്കാട്: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കൊന്നക്കാട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പഞ്ചായത്ത് അംഗം പി.സി.രഘുനാഥന്, കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാര്ലിന് ജോര്‍ജ് കടവന്‍, സേവാദള്‍ സംസ്ഥാന സെക്രട്ടറി സ്കറിയ കാഞ്ഞമല, ജെയിന് തോക്കനാട്ട്, സുബിത് ചെമ്പകശേരി, ജോസ്, എന്‍. ടി.മാത്യു, രതീഷ് ഒന്നാമന്, കൃഷ്ണന്, പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.