അങ്ങാടിക്കടവ്: കുടിയേറ്റ ജനതയെ തെറ്റിദ്ധരിപ്പിച്ച് മറ്റു ചിലർക്ക് നേട്ടമുണ്ടാക്കി കൊടുക്കാൻ നോക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജനകീയ സംരക്ഷണ സമിതിയുടെ വിജയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. കുടിയേറ്റ ജനതയെ മുഴുവൻ ബിജെപിയിലേക്കും യുഡിഎഫിലേക്കും എത്തിക്കാനുള്ള ശ്രമങ്ങൾക്കുള്ള ജനങ്ങളുടെ പ്രതികരണമാണിത്. കള്ളവോട്ടിലൂടെ ബാങ്ക് ഭരണം നിലനിർത്താനായിരുന്നു യുഡിഎഫിന്റെ ശ്രമം. അത് പൊതുജനങ്ങളും വോട്ടർമാരും തുടക്കത്തിലേ പരാജയപ്പെടുത്തി. ഇപ്പോൾ യുഡിഎഫ് ആരോപിക്കുന്ന കള്ളവോട്ടും അട്ടിമറിയും പരാജയത്തിന്റെ ജാള്യത മറച്ചു വെക്കാനുള്ള ശ്രമം മാത്രമാണെന്നും എം.വി. ജയരാജൻ പറഞ്ഞു.