കണ്ണൂര്‍: ഓള് കേരളാ ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആന്‍ഡ് ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചരക്ക് വാഹനതൊഴിലാളികളും ലോറി ഉടമകളും ലോറി ഏജന്റുമാരും സംസ്ഥാന വ്യാപകമായി 28 ന് സൂചനാപണിമുടക്ക് നടത്തും. രാവിലെ 10ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.