കണ്ണൂർ: താവക്കര വലിയ വളപ്പ് കാവിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ തീപിടിച്ചു. ഇന്നലെ ഉച്ചയക്ക് ഒന്നോടെയായിരുന്നു സംഭവം. രാവിലെ കോർപറേഷൻ ശുചീകരണ തൊഴിലാളികൾ ഇതിനു സമീപത്ത് മാലിന്യത്തിന് തീയിട്ടിരുന്നു.
ഇതിൽ നിന്നും പറന്പിലേക്ക് തീ പടരുകയായിരുന്നു. കണ്ണൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള അസി. സ്റ്റേഷൻ ഓഫീസർ പ്രവീൺ മുണ്ടായാടിന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേനാംഗങ്ങളായ ഹേമന്ത്, ഗോകുൽ, ലക്ഷ്മണൻ, അനീഷ് കുമാർ എന്നിവരും നാട്ടുകാരും ചേർന്ന് തീയണച്ചു.