തലശേരി: ഏറ്റവും വലിയ തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസിയായി തൊഴിൽ വകുപ്പ് മാറിയെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ മൂന്നാമത് നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് നിയുക്തി തൊഴിൽമേള 2023 എന്ന പേരിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ ഓൺ ലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടനിലക്കാരില്ലാതെ സൗജന്യമായാണ് സംസ്ഥാനത്ത് തൊഴിൽ വകുപ്പ് തൊഴിൽ റിക്രൂട്ട്മെന്റ് സേവനം ലഭ്യമാക്കി വരുന്നത്. തൊഴിലുടമകളെയും ഉദ്യോഗാർഥികളെയും ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം തൊഴിൽമേളകൾ സംഘടിപ്പിക്കുന്നത്. ഉദ്യോഗദായകർക്ക് അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താനും ഈ മേളകൾ വഴി കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
തലശേരി ക്രൈസ്റ്റ് കോളജിൽ നടന്ന ചടങ്ങിൽ തലശേരി നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി അധ്യക്ഷത വഹിച്ചു. എം. വിജിൻ എംഎൽഎ, തലശിരി സബ് കളക്ടർ സന്ദീപ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി. ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ടി. സുധീർകുമാർ, കോഴിക്കോട് മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് പി.വി. രാജീവൻ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ രമേശൻ കുനിയിൽ എന്നിവർ പങ്കെടുത്തു.